PUDUKAD-NEWS-PUTHUKAD-NEWS

നാട്ടികയിൽ കൾച്ചറൽ സെന്ററിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ശിലയിട്ടു.

തൃപ്രയാർ : തൃശൂർ പാർലിമെന്റ് എം പിയും കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നാട്ടിക പഞ്ചായത്തിന് അനുവദിച്ച കൾച്ചറൾ സെന്ററിന്റെ ശിലാസ്ഥാപനം നാട്ടിക പഞ്ചായത്ത്‌ രണ്ടാം വാർഡിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വിനു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജില ഗിരി മുഖ്യാതിഥിയായി. നാട്ടിക പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.എ. ഷൗക്കത്തലി, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷോല മഹേഷ്‌ ,
നാട്ടിക ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ പി.എം. സിദ്ദിഖ്, സീന ഉണ്ണികൃഷ്ണൻ, സുബില പ്രസാദ്, വാർഡ് മെമ്പർമാരായ സജിനി ഉണ്ണിയാരം പുരക്കൽ, സനി രാജു, പി.സി. മണികണ്ഠൻ, നിഷ ഉണ്ണികൃഷ്ണൻ, അംബിക ടീച്ചർ, സിന്ധു സിദ്ധപ്രസാദ്, കെ.കെ. സന്തോഷ്‌, പഞ്ചായത്ത്‌ സെക്രട്ടറി ജെ.ഹേമചന്ദ്രൻ, അസി. സെക്രട്ടറി പ്രീത, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി റെജികുമാർ, ഹെൽത്ത്‌ സൂപ്പർ വൈസർ ടി.പി. ഹനീഷ് കുമാർ, മെഡിക്കൽ ഓഫീസർ കിഷോർ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top