ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കുന്ന് സ്വദേശി സിജോ എന്നയാളുടെ വീട്ടിലെ ജോലിക്കാരായ വെസ്റ്റ് ബംഗാൾ സ്വദേശി 34 വയസ്സുള്ള ഉമിത്, ഭാര്യ രാധ എന്നിവരാണ് മരിച്ചത്. വീട്ടുടമസ്ഥൻ സിജോ സിംഗപ്പൂരിലാണ്. നാലുമാസം മുൻപാണ് ഇരുവരും ജോലിക്കായി ഇവിടെ എത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലെ കിടക്കയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഔട്ട് ഹൗസിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ട്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ

വാഴക്കുണ്ടാകാറുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു. രാധയുടെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ട്. രാധയെ കൊലപ്പെടുത്തിയ ശേഷം ഉമിത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുദിവസമായി ഇതുവരെയും പുറത്ത് കാണാത്തതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ചാലക്കുടി എസ്എച്ച്ഒ എത്തി ഔട്ട് ഹൗസിന്റെ വാതിൽ പൊളിച്ചു അകത്തുകടന്നു നോക്കിയപ്പോഴാണ് ഇവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷമേ ഇരുവരുടെയും മരണകാരണം കണ്ടെത്താനാകു എന്ന് പോലീസ് അറിയിച്ചു.

Spread the love
See also  മൈഗ്രേഷൻ മിഷൻ ഇരിങ്ങാലക്കുടയുടെ മേഖലാതല ഉദ്ഘാടനം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top