PUDUKAD-NEWS-PUTHUKAD-NEWS

കാട്ടാനയാക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മോഹനന്റെ വീടിന് സമീപം വീണ്ടും കാട്ടാനയാക്രമണം..

അതിരപ്പിള്ളി : ഷോളയാർ ഉന്നതിയിലെ വീടും ആനമല റോഡിൽ നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും കാട്ടാന ആക്രമിച്ചു. ഷോളയാർ ഉന്നതിയിലെ ശാന്തിനിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു കാട്ടാനയുടെ ആക്രമണം. ശാന്തിനി മക്കളെ ഹോസ്റ്റലിൽ ആക്കുവാൻ പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അന്തഃസംസ്ഥാന പാതയായ ആനമല റോഡിൽ കുമ്മാട്ടി പാലത്തിന്റെ പുനർനിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം കാട്ടാന ആക്രമിച്ചു. ആനക്കയം ഫോറസ്റ്റ് സ്റ്റേഷൻന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രമാണ് കാട്ടാന ആക്രമിച്ചത്.

The post കാട്ടാനയാക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മോഹനന്റെ വീടിന് സമീപം വീണ്ടും കാട്ടാനയാക്രമണം.. appeared first on Thrissur Vartha.

Spread the love
See also  വിദ്യാർത്ഥികൾക്ക് അനുമോദനവും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top