172 – മത് ഗുരുദേവ ജയന്തി ആഘോഷം ; ഇരിങ്ങാലക്കുടയിൽ ഒരുക്കങ്ങൾ തുടങ്ങി

172 – മത് ഗുരുദേവ ജയന്തി ആഘോഷം ; ഇരിങ്ങാലക്കുടയിൽ ഒരുക്കങ്ങൾ തുടങ്ങി

172-ാം മത് ശ്രീനാരായണ ജയന്തി ആഘോഷം; ഇരിങ്ങാലക്കുടയിൽ ഒരുക്കങ്ങൾ തുടങ്ങി

ഇരിങ്ങാലക്കുട : 172-മത് ശ്രീ നാരായണ ജയന്തി ആഘോഷം എസ് എൻ .ഡി .പി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വിപുലമായി ആഘോഷിക്കുന്നതിന് ശാഖായോഗം പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, സെക്രട്ടറിമാരുടെ നേതൃത്വയോഗത്തിൽ തീരുമാനം. യൂണിയനിലെ കീഴിലെ 82 ശാഖകളുടെ നേതൃത്വത്തിൽ ജയന്തി ദിനമായ ആഗസ്റ്റ് 28 ന് നഗരത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ 5000 ത്തോളം പേരെ പങ്കെടുപ്പിക്കും. നേതൃത്വയോഗം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു .യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ , യോഗം ഡയറക്ടർമാരായ കെ.കെ. ബിനു ,സജീവ് കുമാർ കല്ലട, വനിത സംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ് , വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് ശാന്തി, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡണ്ട് അഡ്വ. ജിനേഷ് ചന്ദ്രൻ ,യൂണിയൻ കൗൺസിലർ ബിജോയ് നെല്ലിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു

Spread the love
See also  12-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top