PUDUKAD-NEWS-PUTHUKAD-NEWS

ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്; രണ്ടാം ദിനത്തിൽ ഒൻപത് പ്രതികൾ ജയിലിൽ

” ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ” ; രണ്ടാം ദിനത്തിൽ ഒൻപത് പ്രതികൾ ജയിലിൽ

 

ഇരിങ്ങാലക്കുട : ലഹരിമാഫിയക്കെതിരെ നടത്തുന്ന പ്രതിരോധ നടപടിയായ ” ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പെരിഞ്ഞനം സ്വദേശി അടിപറമ്പിൽ വീട്ടിൽ ആകാശ് (34) ,വാടാനപ്പള്ളി പാടിയത്ത് വീട്ടിൽ സഞ്ജയ് (22 ) ,ഉത്തർ പ്രദേശ് സ്വദേശിയായ സന്തോഷ് (43),

വരന്തരപ്പിള്ളി പുളിഞ്ചോട് തുപ്രത്ത് വീട്ടിൽ വിഷ്ണു (30), ചെങ്ങാലൂർ ശാന്തിനഗർ സ്വദേശി ചീരക്കാടൻ വീട്ടിൽ അനീഷ് (26),മുരിങ്ങൂർ തെക്കുംമുറി അട്ടപ്പാടം പറമ്പേൽ വീട്ടിൽ വിനായക് (18), മുരിങ്ങൂർ തെക്കുംമുറി കൊരട്ടി പാലാപറമ്പിൽ വീട്ടിൽ ഡിക്സൺ ജോയ് (20) ,കുറ്റിച്ചിറ വീരാഞ്ചിറയിലെ കള്ളിക്കാടൻ വീട്ടിൽ അഭിജിത് (18) ,മണലൂർ പുളിക്കൻ വീട്ടിൽ അജിൽ ജോസ് (25)എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതികളിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

അന്തിക്കാട് മനക്കൊടി പള്ളിപുരയ്ക്കൽ വീട്ടിൽ അക്ഷയ് (27), അന്തിക്കാട് കാരമുക്ക് ചുള്ളിയിൽ വീട്ടിൽ മിഹിർ (22), മണലൂർ വില്ലേജ് നമ്പനാഥ് ഹൗസിൽ മിഥുൻ (30), അന്തിക്കാട് കാരമുക്ക് വടക്കേത്തല വീട്ടിൽ ജോഷ്വ (28),പരിയാരം പെരിങ്ങൽക്കുത്ത് പുളിയിലപ്പാറ കണ്ടലൻവിളയിൽ വീട്ടിൽ ദേവലാൽ (19),ആനന്ദപുരം പള്ളത്ത് വീട്ടിൽ അനന്ദു (23), ആനന്ദപുരം പള്ളത്തു വീട്ടിൽ ദേവദേവൻ (20), കൊടകര മണകുളങ്ങര വടക്കേക്കടവിൽ വീട്ടിൽ അരുൺ (35), കരാഞ്ചിറ പുതുവീട്ടിൽ വീട്ടിൽ ജ്യോതിഷ് (29), നെന്മണിക്കര പുലക്കാട്ടുകര ചക്കുംതറ വീട്ടിൽ സൂരജ് (21) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമിലെ പോലീസ് ഉദ്ദ്യോഗസ്ഥരും വരന്തരപ്പിള്ളി, ചാലക്കുടി, പുതുക്കാട്, മതിലകം, അന്തിക്കാട്, വാടാനപ്പിള്ളി, ആളൂർ, കൊടകര, ഇരിങ്ങാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.

See also  ലഹരി വസ്തുക്കൾ കത്തിച്ചു നശിപ്പിച്ച് സിറ്റി പോലീസ്
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top