സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ

സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ

തൃശൂർ നെഹ്റു പാർക്കിൽ നിന്നും ഒരുപവനിലധികം തൂക്കംവരുന്ന സ്വർണ്ണാഭരണവും 3500 രൂപയും അടങ്ങുന്ന ബാഗ് മോഷ്ടച്ച കേസിലെ പ്രതിയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ സ്വദേശിയായ രൂപം നിവാസിലെ നാഗേന്ദ്രൻ (58) നെയാണ് അറസ്റ്റ് ചെയ്തത്. മെയ് 31നായിരുന്നു കേസിനാസ്പദമായ സംഭവം.പാർക്കിൽ വെച്ച്

അത്താണി സ്വദേശിനിയുടെ ഹാൻബാഗ് മോഷണം പോവുകയായിരുന്നു. പോലീസ് നടത്തിയ

അന്വേഷണത്തിൽ പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിച്ചതിനെ തുടർന്ന് ആനക്കോട്ട പരിസരത്തുനിന്നും പിടികൂടുകയുമായിരുന്നു. പ്രതിക്ക് ഗുരുവായൂർ ടെംമ്പിൾ, റെയിൽവേ എന്നീ പോലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Spread the love
See also  04-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top