PUDUKAD-NEWS-PUTHUKAD-NEWS

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന : ഇരിങ്ങാലക്കുടയിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ.

ഇരിങ്ങാലക്കുട: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടിൽ വീട്ടിൽ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാൾ മുകുന്ദപുരം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ്.
ജൂൺ 5-ാം തിയ്യതി കോണത്തുകുന്ന് പുഞ്ചപറമ്പിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് (DANSAF) സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർ തന്നെ ഇത്തരം ലഹരി മാഫിയകളുടെ ഭാഗമാകുന്നത് ഞെട്ടിക്കുന്നതാണ്. പ്രതിക്കെതിരെ സാധാരണ ലഹരിവിരുദ്ധ നിയമങ്ങൾക്ക് പുറമെ, ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി ചുമത്തും. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ് ടി, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ, അഭിലാഷ് ജി എസ് ഐ ഷാബു , എസ് സിപിഒമാരായ അർജുൻ , സിജു ഡാൻ സാഫ് അംഗങ്ങളായ ജി എസ് ഐ ജയകൃഷ്ണൻ , ജീവൻ

Spread the love
See also  ഇരിങ്ങാലക്കുട മേഖലയിൽ പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top