PUDUKAD-NEWS-PUTHUKAD-NEWS

ഓപ്പറേഷൻ തൂഫാൻ : കുക്കറിലെ ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി.

കുന്നംകുളം : ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിൽ തിളപ്പിച്ചിരുന്ന ചോറിൽ ഒളിപ്പിച്ച കഞ്ചാവാണ് കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്ന് കണ്ടെത്തിയത്
6.6.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് കാലത്ത് കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളത്ത് അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു. അതിനിടയിൽ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചപ്പോൾ കഞ്ചാവിൻെറ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കർ പരിശോധിച്ചതിൽ അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.
400 ഗ്രാം കഞ്ചാവുമായി പ്രതിയായ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക് രണ്ട് കേസുകളുണ്ടെന്ന് വ്യക്തമായി.
എക്സൈസ് ഇൻസ്പെക്ടറേയും സംഘത്തിനേയും എതിരെ കത്തിവീശിയ സംഭവത്തിലേയും പ്രതിയാണ് ബിനീഷ്.

Spread the love
See also  പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാൾ ആഘോഷം ഭക്തിനിർഭരമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top