PUDUKAD-NEWS-PUTHUKAD-NEWS

നൂറിൽ പരം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് ശാന്തിനികേതൻകിൻ്റർഗാർട്ടൻ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കിൻഡർ ഗാർട്ടൻ വിഭാഗം നൂറിൽപരം കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചുകൊണ്ട് പ്രവേശനോത്സവം നടത്തി.

എസ്.എൻ.ഇ.എസ്. പ്രസിഡന്റ്‌ സന്തോഷ്‌ ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിൽ പുതുതായി പ്രവേശനം നടത്തിയ കുരുന്നുകൾക്ക് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദ്യാക്ഷരം കുറിച്ചു.

എസ്.എൻ.ഇ.എസ്. സെക്രട്ടറി റോളി ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.യു. ജ്യോതിഷ്, ട്രഷറർ കെ.എസ്. സുനിലാൽ, ജോയിൻ്റ് സെക്രട്ടറി കെ.കെ. സജിതൻ കുഞ്ഞിലിക്കാട്ടിൽ, എക്സിക്യൂട്ടീവ് മെമ്പർ ടോയ് തറയിൽ എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാരംഭം ചടങ്ങുകൾക്ക് പൊലിമ കൂട്ടിക്കൊണ്ട് യു.കെ.ജി.യിലെ കുരുന്നുകളുടെ സരസ്വതി രംഗപൂജയും, മാസ്റ്റർ കെ.വി. ധ്രുവിക് ആശംസ പ്രസംഗവും നടത്തി.

കെ.ജി. ഹെഡ്മിസ്ട്രസ് ഗീത നായർ നേതൃത്വം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഹരീഷ് മേനോൻ സ്വാഗതവും കെ.ജി. അധ്യാപിക രമ്യ ജതീഷ് നന്ദിയും പറഞ്ഞു.

Spread the love
See also  ഫിറ്റ്നസ് സെന്ററിന്റെ മറവിൽ വൻ മയക്കുമരുന്ന് വിൽപന! കൊറിയർ പാർസൽ വഴി കേരളം മുഴുവൻ വിതരണം. രണ്ട് പേർ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top