പുതുക്കാട് : കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി വധശ്രമകേസ് പ്രതിയായ ഇരിങ്ങാലക്കുട വില്ലേജിൽ വട്ടപ്പറമ്പിൽ വീട്ടിൽ അഭി (25) യെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .
07.06.2026 തീയ്യതി രാത്രി 10.05 മണിക്ക് ചെങ്ങാലൂർ സ്നേഹപുരം പാടത്തിനോട് ചേർന്നുള്ള റോഡിൽ വെച്ച് പുതുക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. അഭി കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമകേസിലെ പ്രതിയാണ്.
പ്രതിയെ അറസ്റ്റ് ചെയ്ത് ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി കൂട്ടിച്ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതുക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ സുബിന്ദ് കെ എസ്, റിഷി പ്രസാദ് , സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ , അരുൺ, ജിന്റൊ, മനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



