PUDUKAD-NEWS-PUTHUKAD-NEWS

വാടാനപ്പള്ളിയിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായ പ്രതി റിമാന്റിലേക്ക്.

വാടാനപ്പള്ളി : സ്കൂൾ കുട്ടികളെയും മറ്റും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി തളിക്കുളം സ്വദേശി തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. തളിക്കുളം വില്ലേജ് ഇടശ്ശേരി ബീച്ച് റോഡ് സ്വദേശി കറത്തുപാറൻ വീട്ടിൽ ദിവാകരൻ (62) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
08-06-2026 തിങ്കളാഴ്ച രാത്രി 07.50 ഓടെ വാടാനപ്പള്ളി ഇടശ്ശേരി ജംഗ്ഷനിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. കുട്ടികൾക്കും യുവാക്കൾക്കുമായി ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ അറസ്റ്റ് ചെയ്ത് ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി കൂട്ടിച്ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ദിവാകരൻ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ എട്ട് കേസുകളിൽ പ്രതിയാണ്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ സുരേഷ്കുമാർ കെ, ഗോകുൽ, ജി.എസ്.ഐ രഘുനാഥൻ, സി.പി.ഒ അഖിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Spread the love
See also  കേച്ചേരിയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top