PUDUKAD-NEWS-PUTHUKAD-NEWS

ശക്തമായ മഴയും കാറ്റും: തൃശൂരിൽ സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു.

തൃശൂർ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് വൻമരം കടപുഴകി വീണു. അല്പം മുമ്പാണ് സംഭവം നടന്നത്.
സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മുകളിലേക്കാണ് മരം വീണത്. വൻ ശബ്ദത്തോടെ മരം വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാലും, സംഭവസമയത്ത് വാഹനങ്ങൾക്കുള്ളിൽ ആളില്ലാതിരുന്നതിനാലും വലിയൊരു ദുരന്തം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മരം വീണതിനെ തുടർന്ന് വാഹനങ്ങൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ കാറ്റും ശക്തമായ മഴയും തുടരുകയാണ്.

Spread the love
See also  പരമ്പരാഗത വെടിക്കെട്ടുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രിക്ക് നിവേദനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top