തകര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണവില മുകളിലേക്ക്; ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 270 രൂപ

തകര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണവില മുകളിലേക്ക്; ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 270 രൂപ

22 കാരറ്റ് സ്വർണത്തിൻ്റെ വിലയില്‍ ഒരു ഗ്രാമിന് ഒറ്റയടിക്ക് 270 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 13,620 രൂപയായി ഉയർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ നിരക്ക് ഇന്ന് 1,08,960 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 220 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 11,195 രൂപയാണ് ബോർഡ് റേറ്റ് നിശ്ചയിച്ചിരിക്കുന്നത്. എട്ട് ഗ്രാം വരുന്ന ഒരു പവൻ 18 കാരറ്റ് സ്വർണം വാങ്ങാൻ ഇന്ന് 89,560 രൂപ നല്‍കേണ്ടി വരും.

ഇന്ന് 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപ വർധിച്ച്‌ 8,715 രൂപയായും, ഒരു പവൻ വില 69,720 രൂപയായും മാറിയിട്ടുണ്ട്. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയാണ് കൂടിയത്. ഇതോടെ 9 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 5,620 രൂപയും പവന് 44,960 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയും തുടരും.

Spread the love
See also  10-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top