PUDUKAD-NEWS-PUTHUKAD-NEWS

സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.

തൃശ്ശൂര്‍ : ഗവ. ലോ കോളേജ് ലീഗല്‍ സര്‍വീസസ് ക്ലിനിക് ആന്‍ഡ് എ.ഡി.ആര്‍. സെന്ററിന്റെയും മേരാ യുവഭാരതിന്റെയും സംയുക്താഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ദിനാഘോഷവും സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് നിര്‍വഹിച്ചു.
അസിസ്റ്റന്റ് കളക്ടര്‍ എ.സി. പ്രീതി അധ്യക്ഷത വഹിച്ചു. ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സോണിയ കെ. ദാസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ‘കോണ്‍സ്റ്റിറ്റിയൂഷനും യുവതലമുറയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയും തുടര്‍ന്നുള്ള ക്വിസ് മത്സരവും അസ്മാബി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാനന്ദ് സദാനന്ദന്‍ നയിച്ചു.
യുവജനങ്ങളില്‍ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും ജനാധിപത്യ ബോധം ശക്തിപ്പെടുത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്. മേരാ യുവഭാരതയുമായി അഫിലിയേറ്റ് ചെയ്തതും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതുമായ വിവിധ യുവജന സംഘടനകള്‍ക്കുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ഡെപ്യൂട്ടി മേയര്‍ വിതരണം ചെയ്തു.
മേരാ യുവഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്. പാര്‍ത്ഥിവ്, ജനറല്‍ സെക്രട്ടറി സ്‌നേഹ ജോഷി, ലീഗല്‍ സര്‍വീസസ് ക്ലിനിക് ആന്‍ഡ് എ.ഡി.ആര്‍. സെന്റര്‍ വളണ്ടിയര്‍ ഇ.ടി. സ്റ്റാര്‍വിന്‍ എന്നിവര്‍ സംസാരിച്ചു.

Spread the love
See also  ആണ്‍വേഷം കെട്ടി ജോലിക്കിറങ്ങിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍, ജീവനൊടുക്കാനൊരുങ്ങിയ പെണ്‍കുട്ടിക്ക് രക്ഷകനായി റെയില്‍വേ പോലീസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top