ഒല്ലൂർ : ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ടിൻെറ ഭാഗമായി നടത്തിയ റെയ്ഡിൽ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച് വെച്ചിരുന്ന എം ഡി എം എ യുമായി പുത്തൂർ സ്വദേശിയായ തോപ്പിൽ വീട്ടിൽ പ്രിയൻ മകൻ അഭിജിത്ത് (28) ,
അയ്യന്തോൾ സ്വദേശിയായ ചുള്ളിപ്പറമ്പിൽ രാധാകൃഷ്ണൻ മകൻ അഭിഷേക് (25) എന്നിവരെയാണ് ഒല്ലൂർ പോലീസ് അതിവിദഗ്ധമായി പിടികൂടിയത്. പ്രതികളിൽ നിന്നും 15.55 ഗ്രാം കഞ്ചാവ് 16.15 ഗ്രാം എം ഡി എം എ 1,98,200 രൂപ എന്നിവയും പിടികൂടി.




