PUDUKAD-NEWS-PUTHUKAD-NEWS

കുട്ടികൾക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയിൽ.

ഇരിങ്ങാലക്കുട : സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി ഒരാൾ തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. മൂർക്കനാട് പുറക്കാട്ടുകുന്ന് സ്വദേശി താഴത്ത് വീട്ടിൽ രാമദാസ് (23) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
11-06-2026 തിയ്യതി രാത്രി 08.00 മണിയോടെ കരുവന്നൂരിൽ നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. ഇയാൾക്കെതിരെ NDPS നിയമത്തിന് (നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്) പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ Section 77 of Juvenile Justice Act കൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ മാരായ അനു ജോസ്, പാട്രിക്, ജി എസ് സി പി ഒ മാരായ അർജുൻ, ജോവിൻ ജോയ്, സി പി ഒ ഉമേഷ് കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ്: മൂന്ന് വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി പ്രശാന്ത് പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top