PUDUKAD-NEWS-PUTHUKAD-NEWS

കാട്ടൂരിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ.

കാട്ടൂർ : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിലായി. കാട്ടൂർ പടിയൂർ സ്വദേശി പുല്ലാനി വീട്ടിൽ നിത്യാനന്ദൻ (62) എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച (10.06.2026) രാത്രി 07.30 മണിയോടെ പടിയൂരിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
പ്രതിക്കെതിരെ NDPS നിയമത്തിന് (നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്) പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ Section 77 of Juvenile Justice Act കൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
നിത്യാനന്ദൻ ഈ കേസു കൂടാതെ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ്.
കാട്ടർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷമീർ, ജി എസ് ഐ തുളസി ദാസ്, ജി എ എസ് ഐ ധനേഷ്, ജി എസ് സി പി ഒ ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  തൃശ്ശൂർ പൂങ്കുന്നത്ത് വീട്ടിൽ നിന്ന് 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ പിടികൂടി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top