വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി കൊടകര സ്വദേശികൾ അറസ്റ്റിൽ

വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി കൊടകര സ്വദേശികൾ അറസ്റ്റിൽ

സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു.

കൊടകര വഴിയമ്പലം കൈലാസ് വീട്ടിൽ അഭിനവ് (20), കൊടകര വല്ലപ്പാടി തെക്കേടത്ത് വീട്ടിൽ അരുൺ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയിൽ കൊടകര ചാലക്കുടി റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

അഭിനവ്, അരുൺ എന്നിവർ കൊടകര പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ച കേസിലെ പ്രതികളാണ്.

കൊടകര സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയ, ജിഎഎസ്ഐമാരായ ബിനോയ്, അജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഡെനിൻ, സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ഭാരതീയ വിദ്യാഭവനിൽ സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പ് ‘ക്ലിക്ക് & ക്ലിഞ്ച്’ നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top