കേരളത്തില്‍ നാളെ കാലവര്‍ഷം എത്തിയേക്കും; ഇന്ന് പരക്കെ മഴ, ഒമ്പത് ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം

കേരളത്തില്‍ നാളെ കാലവര്‍ഷം എത്തിയേക്കും; ഇന്ന് പരക്കെ മഴ, ഒമ്പത് ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം

സംസ്ഥാനത്ത് നാളെ കാലവർഷം എത്തിയേക്കും. തെക്കു-പടിഞ്ഞാറൻ കാലവർഷം നിലവില്‍ തെക്കുപടിഞ്ഞാറൻ അറബിക്കടല്‍, കന്യാകുമാരി പ്രദേശം, ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമേ, തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലും സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റർ മുതല്‍ 5.8 കിലോമീറ്റർ വരെ ഉയരത്തില്‍ രണ്ട് ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ഇവയുടെയെല്ലാം സംയുക്ത സ്വാധീനഫലമായാണ് നിലവില്‍ ശക്തമായ മഴ ലഭിക്കുന്നത്. ഇന്നും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒമ്പത് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. 27 വരെ ജില്ലയില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുണ്ട്.

Spread the love
See also  മുഖ്യമന്ത്രി വി.ഡി. സതീശൻ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top