കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

തിരുവനന്തപുരം:സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി പ്രകാരം നാളെ മുതല്‍ കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡറുകള്‍ക്കും സൗജന്യ യാത്ര ആരംഭിക്കുമ്പോള്‍ യാത്രക്കാർ ‘സീറോ – വാല്യൂ’ ടിക്കറ്റുകള്‍ വാങ്ങണം.യാത്ര പൂർണമായും സൗജന്യമാണെങ്കിലും ബസില്‍ കയറിയാല്‍ കണ്ടക്ടറോട് പറഞ്ഞ് ടിക്കറ്റ് കൈപ്പറ്റണം.യാത്രാ സൗജന്യമുളള ബസുകളില്‍ പ്രിയദർശനി എന്ന സ്റ്റിക്ക‌റുണ്ടാകും.ടിക്കറ്റ് എടുക്കാതെ പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴ ഈടാക്കും.യാത്രക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനും സർക്കാരില്‍ നിന്ന് കെഎസ്ആർടിസിക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ₹0.00 രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റുകള്‍ നല്‍കുന്നത്.

നിയമങ്ങള്‍ ബാധകം

 സൗജന്യ യാത്ര സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡേഴ്സിനും മാത്രം.കൂടെ യാത്ര ചെയ്യുന്ന 5-11 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റെടുക്കണം. 12 വയസായാല്‍ ഫുള്‍ ടിക്കറ്റും.

 സൗജന്യനിരക്ക് ഒഴികെ മറ്റ് യാത്രക്കാർക്കുള്ള എല്ലാ നിയമങ്ങളും സ്ത്രീകള്‍ക്കും ബാധകം.

 കണ്ടക്ടർ നല്‍കുന്ന ഇലക്‌ട്രോണിക് ടിക്കറ്റിന്റെ മുകളില്‍ “പ്രിയദർശിനി’എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തലുണ്ടെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണം.

ഏഴ് വിഭാഗങ്ങളില്‍ സൗജന്യ യാത്ര

  • 1 സിറ്റി ഓർഡിനറി
  • 2 ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി
  • 3 ഓർഡിനറി
  • 4 ഗ്രാമവണ്ടി
  • 5 ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
  • 6 പോയിന്റ് ടു പോയിന്റ്
  • 7 ടൗണ്‍ ടു ടൗണ്‍
Spread the love
See also  തൃശ്ശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top