സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിയിലൂടെ തൃശൂരില്‍ ലഹരി മാഫിയക്കെതിരെ കടുത്ത നടപടികളുമായി സിറ്റി പൊലീസ്.പത്ത് ദിവസത്തെ വ്യാപക പരിശോധനയില്‍ തൃശൂർ സിറ്റി പൊലീസ് 80ലധികം കേസുകള്‍ രജിസ്റ്റർ ചെയ്യുകയും നൂറോളം പ്രതികളെ പിടികൂടുകയും ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലയില്‍ പരിശോധനകള്‍ ശക്തമാക്കിയത്. സാധാരണ പരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക കർമ്മപദ്ധതികള്‍ തയ്യാറാക്കിയും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചുമാണ് ഓപ്പറേഷൻ തൂഫാൻ മുന്നേറുന്നതെന്ന് കമ്മീഷണർ വ്യക്തമാക്കുന്നു.എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍, കിലോക്കണക്കിന് കഞ്ചാവ് എന്നിവയാണ് ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പിടിച്ചെടുത്തത്.




