സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോയിരുന്ന പെൺകുട്ടിയെ അതിക്രമിച്ച പ്രതി അറസ്റ്റിൽ. എസ്.എൻ. പുരം മുള്ളൻബസാർ സ്വദേശി ചിറയിൽ വീട്ടിൽ പ്രമോദ് (47) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന കുട്ടിയെ പ്രതി പുറകിലൂടെ പിന്തുടരുകയും, കാലിൽ കയറിപ്പിടിച്ച് അതിക്രമത്തിന് മുതിരുകയുമായിരുന്നു. ഭയന്നുപോയ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു.
തുടർന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.



