loader image
നിങ്ങൾ സോപ്പ് ഉപയോഗിച്ചാണോ കുളിക്കുന്നത്! തണുപ്പുകാലത്ത് നിങ്ങൾ അറിയാതെ പോകുന്ന ചില സൗന്ദര്യ രഹസ്യങ്ങൾ

നിങ്ങൾ സോപ്പ് ഉപയോഗിച്ചാണോ കുളിക്കുന്നത്! തണുപ്പുകാലത്ത് നിങ്ങൾ അറിയാതെ പോകുന്ന ചില സൗന്ദര്യ രഹസ്യങ്ങൾ

ശൈത്യകാലത്ത് ചർമ്മം വരണ്ട് ഉണങ്ങുന്നതും വിണ്ടുകീറുന്നതും മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. തണുപ്പ് കൂടുമ്പോൾ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുന്നത് തടയാൻ ലളിതമായ ചില കരുതലുകൾ അനിവാര്യമാണ്. ശൈത്യകാലത്ത് ചർമ്മം സുന്ദരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.

കുളിക്കുമ്പോൾ ശ്രദ്ധിക്കാൻ

ചൂടുവെള്ളം വേണ്ട: കടുത്ത ചൂടുവെള്ളത്തിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക. സോപ്പിന് പകരം ക്ലെൻസിംഗ് ലോഷനുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

ഉരച്ച് കഴുകരുത്: പയർപൊടി, ചകിരി, ഇഞ്ച എന്നിവ ഒഴിവാക്കുക. ഇവ ചർമ്മത്തിൽ ചെറിയ കീറലുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

മോയ്സ്ചറൈസർ: കുളി കഴിഞ്ഞ് തോർത്ത് കൊണ്ട് ഈർപ്പം ഒപ്പിയെടുത്ത ഉടൻ തന്നെ മോയ്സ്ചറൈസിംഗ് ലോഷൻ പുരട്ടുക. Vitamin E, Ceramides എന്നിവ അടങ്ങിയവ കൂടുതൽ ഗുണകരമാണ്.

മുഖസൗന്ദര്യം നിലനിർത്താം

ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ വീര്യം കുറഞ്ഞവ (Mandelic acid അല്ലെങ്കിൽ Oat meal ചേർന്നവ) തിരഞ്ഞെടുക്കുക.

മുഖക്കുരു ഉള്ളവർ വാട്ടർ ബേസ്ഡ് ക്രീമുകൾ ഉപയോഗിക്കുക. ജെൽ ടൈപ്പ് ക്രീമുകൾ തണുപ്പുകാലത്ത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കിയേക്കാം.

See also  സ്വർണവിലയിൽ നേരിയ കുറവ്! ഇന്ന് എത്ര കുറഞ്ഞു?

സൺസ്‌ക്രീൻ മറക്കരുത്: വെയിൽ കണ്ടില്ലെങ്കിലും സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കണം.

Also Read: ജലദോഷം മാറുന്നില്ലേ? സൂക്ഷിക്കുക, അത് സൈനസൈറ്റിസ് ആകാം! ശൈത്യകാലത്ത് വില്ലനാകുന്ന രോഗം

ചുണ്ടുകൾക്കും കൈകാലുകൾക്കും പ്രത്യേക പരിചരണം

ചുണ്ടുകൾ ഉണങ്ങുമ്പോൾ നാവുകൊണ്ട് നനയ്ക്കുന്ന ശീലം ഒഴിവാക്കുക. ആഹാരത്തിന് ശേഷം വായ കഴുകി ഉടൻ ലിപ് ബാം പുരട്ടുക.

കൈകാലുകളിൽ നനവ് തട്ടുമ്പോഴൊക്കെ ക്രീം പുരട്ടാൻ ശ്രദ്ധിക്കുക. വെള്ളത്തിൽ കൂടുതൽ നേരം ജോലി ചെയ്യുന്നവർ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്.

മുടിയുടെയും തലയോട്ടിന്റെയും ആരോഗ്യം

തണുപ്പ് കാലത്തുണ്ടാകുന്ന പൊടി പോലെയുള്ള താരൻ മാറ്റാൻ വെളിച്ചെണ്ണ നല്ലതാണ്. എന്നാൽ എണ്ണ തേക്കുമ്പോൾ കുരുക്കളോ ചൊറിച്ചിലോ ഉണ്ടാകുന്നവർ അത് ഒഴിവാക്കുക.

എണ്ണ തേച്ച് രാത്രി മുഴുവൻ വയ്ക്കരുത്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. കണ്ടീഷണർ മുടിയുടെ അറ്റത്ത് മാത്രം പുരട്ടുക.

ഭക്ഷണക്രമം

ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇലക്കറികൾ, പച്ചക്കറികൾ, നട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
The post നിങ്ങൾ സോപ്പ് ഉപയോഗിച്ചാണോ കുളിക്കുന്നത്! തണുപ്പുകാലത്ത് നിങ്ങൾ അറിയാതെ പോകുന്ന ചില സൗന്ദര്യ രഹസ്യങ്ങൾ appeared first on Express Kerala.

Spread the love

New Report

Close