loader image
സംഗീത പ്രതാപ്–ഷറഫുദ്ദീൻ കൂട്ടുകെട്ടിൽ ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; ഷൂട്ടിംഗ് സമാപിച്ചു

സംഗീത പ്രതാപ്–ഷറഫുദ്ദീൻ കൂട്ടുകെട്ടിൽ ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; ഷൂട്ടിംഗ് സമാപിച്ചു

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് 55 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിംഗ് സമാപിച്ചത്. അഖില ഭാർഗവൻ നായികയായി എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിലീൻ സാന്ദ്രയാണ്.

കൊടുങ്ങല്ലൂരും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും, മധ്യവേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രം നിർമ്മിക്കുന്നത് ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ വിതരണ ചുമതല ഡ്രീം ബിഗ് ഫിലിംസിനാണ്.

Also Read: നടൻ മോഹൻലാലിന്റെ അമ്മ അന്തരിച്ചു

ഛായാഗ്രഹണം അഖിൽ സേവ്യർ, എഡിറ്റർ ചമൻ ചാക്കോ, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രങ്ങൾ ആരതി ഗോപാൽ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, കലാസംവിധാനം അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ് പിക്ടോറിയൽ വി എഫ് എക്സ്, മരാജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ മുബീൻ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ ബിബിൻ സേവ്യർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ് യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി.
The post സംഗീത പ്രതാപ്–ഷറഫുദ്ദീൻ കൂട്ടുകെട്ടിൽ ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; ഷൂട്ടിംഗ് സമാപിച്ചു appeared first on Express Kerala.

Spread the love
See also  ‘പുതിയ സിനിമകളില്ല, പക്ഷേ പാട്ടുകൾ ബാക്കിയുണ്ട്’; ആരാധകരോട് മനസ്സ് തുറന്ന് അർജിത് സിംഗ്

New Report

Close