PUDUKAD-NEWS-PUTHUKAD-NEWS

അനുസ്‌മരണ യോഗം

ഇരിങ്ങാലക്കുട : കേരളം ഉണരുന്നതും ഉറങ്ങുന്നതും പൂക്കിയുടെ ആക്കിച്ചിരി കണ്ടാണെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അഭിപ്രായപ്പെട്ടു.

മഹാത്മാ അയ്യങ്കാളി ഓർമ്മദിനാചാരണങ്ങളുടെ ഭാഗമായി ആൾ ഇന്ത്യ ദലിത് റൈറ്റ് മൂവ്മെന്റ് – ഭാരതീയ ഘേൽ മസ്ദൂർ യൂണിയൻ എന്നിവയുടെ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ വരുമ്പോൾ ആക്കി ചിരിച്ചു കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി എന്നും പി. മണി കൂട്ടിച്ചേർത്തു.

സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.

സിപിഐ സെക്രട്ടേറിയറ്റ് അംഗം വി.ആർ. രമേശ്, എഐഡിആർഎം മണ്ഡലം ട്രഷറർ പി.കെ. ഭാസി, ബികെഎംയു ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ദാസൻ, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, ജില്ലാ കൗൺസിൽ അംഗം വർദ്ധനൻ പുളിക്കൽ, ബികെഎംയു മണ്ഡലം നേതാക്കളായ
ബെന്നി വിൻസെന്റ്, കെ.സി. മോഹൻലാൽ, ഉചിത സുരേഷ്, വി.കെ. സരിത, വി.എസ്. ഉണ്ണികൃഷ്ണൻ, ശോഭന മനോജ് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  അപകട ഭീഷണിയായ ചേർപ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ മതിൽ പൊളിച്ചു നീക്കി തുടങ്ങി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top