മഹാത്മാ അയ്യങ്കാളി സ്മൃതി ദിനം നടത്തി

മഹാത്മാ അയ്യങ്കാളി സ്മൃതി ദിനം നടത്തി

ഇരിങ്ങാലക്കുട : ബിജെപി പട്ടികജാതി മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി സ്മൃതിദിനം സംഘടിപ്പിച്ചു.

ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് സ്മൃതിദിനം ഉദ്ഘാടനം ചെയ്തു.

മഹാത്മാ അയ്യങ്കാളിയെ കേരളത്തിന്‌ പുറത്തു പരിചയപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയും ആണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി എസ്‌സി മോർച്ച സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് രാജേഷ് കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ലാ നേതാക്കളായ ലോജനൻ അമ്പാട്ട്, കെ.കെ. അജയകുമാർ, അജീഷ് പൈക്കാട്ട്, ശ്യാംജി മാടത്തിങ്കൽ, സുമേഷ് ആളൂർ, സജി പുതുശ്ശേരി, വത്സല നന്ദനൻ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  09-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top