വാടാനപ്പള്ളി : എക്സൈസ് വകുപ്പിൻ്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിപാടിയുമായി ബന്ധപ്പെട്ട് 18.06.2026 തീയതിയിൽ വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ. ഹരികൃഷ്ണ. ജെ എന്നവർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണ. ജെയും പാർട്ടിയും ചേർന്ന് ചാവക്കാട് താലൂക്കിൽ വലപ്പാട് വില്ലേജിൽ പള്ളിപ്പുറം ഭാഗത്ത് NH 66 സർവീസ് റോഡിനു സമീപം വീട്ടിൽ വച്ച് 2.6gm എം.ഡി.എം.എ 3.18gm ഹാഷിഷ് ഓയിൽ എന്നിവ കൈവശം വച്ച് കൈകാര്യം ചെയ്‌ത കുറ്റത്തിന്
പെരിങ്ങോട്ടുകര പുത്തൻപുരയ്ക്കൽ വീട്ടിൽ നിതിൻ (31 വയസ് ), താന്ന്യം ദേശത്ത് പഴേടത്ത് വീട്ടിൽ അനീഷ് (31 വയസ്സ്) എന്നിവരെ 19.06.2026 നു അർദ്ധരാത്രിയിൽ പിടികൂടി വാടാനപ്പള്ളി എക്സൈസ് റെയിഞ്ചിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവർ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരും ആവശ്യക്കാർക്ക് എത്തിച്ച് നൽകി വരുന്നതുമാണ്. ഇവർ വലപ്പാട് തൃപ്രയാർ, തളിക്കുളം ഭാഗത്ത് പ്രവർത്തിച്ചു വരുന്ന മയക്കുമരുന്ന് ശൃംഖലയിൽ പെട്ടവരാണെന്നു പ്രാഥമികമായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ടിയാന്മാർ വലപ്പാട്, തൃപ്രയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരാണ്.
കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നു. ഈ കേസിന്റെ കണ്ടെത്തലും അന്വേഷണവുമായി ബന്ധപ്പെട്ട പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.കെ ഉണ്ണികൃഷ്‌ണൻ, ടി.ആർ സുനിൽ, കെ.വി രാജേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സർവ്വശ്രീ.സി.കെ ബാബു, സിബിൻ വി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സർവ്വശ്രീ. എം.ജി ഷാജു, അരുൺ മോഹൻ, ടി.യു ഹരികൃഷ്‌ണൻ, എക്സൈസ് ഡ്രൈവർ രാജേഷ്. വി എന്നിവരും ഉണ്ടായിരുന്നു.




