എ.ആർ. ശ്രീകുമാർ ബിജെപി സൗത്ത് ജില്ല പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു.

എ.ആർ. ശ്രീകുമാർ ബിജെപി സൗത്ത് ജില്ല പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു.

ഇരിങ്ങാലക്കുട : ഭാര്യയെ മർദ്ദിച്ച പരാതി വിവാദമായതോടെ എ.ആർ. ശ്രീകുമാർ ബിജെപി സൗത്ത് ജില്ല പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. ബിജെപി സംസ്ഥാന പ്രസിഡൻ്റിനാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. ശ്രീകുമാർ മർദ്ദിച്ചെന്ന് ആരോപിച്ച് ഭാര്യ പ്രിയങ്ക മതിലകം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താത്തതിന് പിന്നാലെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ശ്രീകുമാർ സൗത്ത് ജില്ലാ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത്.

Spread the love
See also  പൊൻ കതിർക്കറ്റകളെത്തി; ഗുരുവായൂരിൽ ഇല്ലം നിറ നാളെ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top