സ്കൂൾ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു വിദ്യാർത്ഥികൾ രക്ഷപ്പെട്ടു. ഇന്നു രാവിലെ പത്തുമണിക്ക് സുനാമി കോളനിക്ക് സമീപം മത്തി കായൽ റോഡിലാണ് അപകടം.
വട്ടേക്കാട് സ്കൂളിന് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന മിനി ബസിന്റെ പുറകിലെ ഇടതുവശത്തെ ടയറാണ് ഊരിത്തെറിച്ചത്
സമീപത്തെ ട്രാൻസ്ഫോർമറിന് അടുത്തായിരുന്നു അപകടം. ടയർ ഊരി തെറിച്ചതോടെ വാഹനത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ നിലവിളിക്കാൻ തുടങ്ങി. നിയന്ത്രണം വിട്ട വാഹനം സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിക്കുകയോ മത്തി കായലിലേക്ക് മറിയുകയായിരുന്നെങ്കിൽ വൻ അപകടത്തിന് കാരണമാകുമായിരുന്നു. മത്തി കായലിൽ നിറഞ്ഞു കിടക്കുകയാണ്. പുറകുവശത്തെ വീൽ ഊരിത്തെറിച്ചതിനാൽ ആണ് അപകടസാധ്യത കുറവായത്. സ്കൂൾ വാഹനത്തിന് ആവശ്യമായ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പറയുന്നു
വിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയായിരുന്നു അപകടസ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങൾ വാഹനം കൊണ്ടുപോകാൻ സമ്മതിച്ചില്ല പോലീസ് വന്നതിനുശേഷം ആണ് വാഹനം വിട്ടുകൊടുക്കാൻ തയ്യാറായത്
പഞ്ചായത്ത് പ്രസിഡണ്ട് വി എം അബ്ദുൽ മനാഫ് ജനപ്രതിനിധികളും അപകടസ്ഥലത്ത് എത്തി വാഹനം പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.



