ചാവക്കാട് : ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് പുലർച്ചയായിരുന്നു അപകടമുണ്ടായത്. ഒരുമനയൂർ തൈക്കടവ് മുഹമ്മദ് മകൻ മാളിയേക്കൽ നൗഷാദ് ആണ് മരിച്ചത്. 55 വയസ്സാണ്. വില്യംസിനു സമീപം ദേശീയപാത 66 സർവ്വീസ് റോഡിൽ വെച്ചായിരുന്നു അപകടം.
നൗഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടിക്ക് പുറകിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.




