സ്‌നേഹാദരം 2026; ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

സ്‌നേഹാദരം 2026; ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന വിദ്യാലയങ്ങളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി നടത്തിയ ‘ സ്‌നേഹാദരം 2026’. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ വിശിഷ്ടാതിഥിയായി. കാരിക്കേച്ചറിസ്റ്റും സിനിമാതാരവുമായ ജയരാജ് വാര്യര്‍ മുഖ്യാതിഥിയായി.
കഴിഞ്ഞ 20 വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്‌നേഹാദരം. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും പരിപാടിയില്‍ ആദരിച്ചു.
തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഐ. സജിത, പി.എസ്. വിനയന്‍, മായ ടീച്ചര്‍, തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) രോഹിത് നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
See also  കോടന്നൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഗജപൂജയും, ആനയൂട്ടും ഭക്തിനിർഭരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top