PUDUKAD-NEWS-PUTHUKAD-NEWS

ഓപ്പറേഷൻ തൂഫാൻ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ ടി. ദിലീഷ് 7 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് ലഹരി നിർമ്മാർജ്ജനം എങ്ങനെ പ്രാവർത്തികമാക്കാമെന്നും തൂഫാൻ പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ചും വിശദമായി ക്ലാസ് എടുത്തു.

സമൂഹം ലഹരി വിമുക്തമാക്കാൻ വിദ്യാർഥികളിൽ കായികക്ഷമത വളർത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടത്തിയ ഇന്റർ ഹൗസ് ബാഡ്മിന്റൺ മത്സരത്തിന്റെ ഉദ്ഘാടനം ടി. ദിലീഷും സ്കൂൾ പ്രിൻസിപ്പൽ ഹരീഷ് മേനോനും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർഥികളും കളിക്കളത്തിൽ ഇറങ്ങി.

പ്രിൻസിപ്പൽ ഹരീഷ് മേനോൻ സ്വാഗതവും കായിക വിഭാഗം മേധാവി പി. ശോഭ നന്ദിയും പറഞ്ഞു.

വൈസ് പ്രിൻസിപ്പൽ ഗീത രവീന്ദ്രൻ സന്നിഹിതയായിരുന്നു.

Spread the love
See also  ബഡ്ജറ്റിൽ പ്രവാസികൾക്ക് ഇടമില്ല : പ്രതിഷേധവുമായി കേരള പ്രവാസി സംഘം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top