ബഡ്ജറ്റിൽ പ്രവാസികൾക്ക് ഇടമില്ല : പ്രതിഷേധവുമായി കേരള പ്രവാസി സംഘം

ബഡ്ജറ്റിൽ പ്രവാസികൾക്ക് ഇടമില്ല : പ്രതിഷേധവുമായി കേരള പ്രവാസി സംഘം

ഇരിങ്ങാലക്കുട : കേരള ബഡ്ജറ്റിൽ പ്രവാസിക്കു വേണ്ടി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതിനാൽപെൻഷൻ ലഭിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

ഏരിയ പ്രസിഡൻ്റ് ജോജി അധ്യക്ഷത വഹിച്ചു.

കർഷക സംഘം പ്രസിഡൻ്റും പ്രവാസി സംഘം ചുമതലക്കാരനുമായ ടി.എസ്. സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി സരള വിക്രമൻ, പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് വി.സി. പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ടൗൺ വെസ്റ്റ് പ്രസിഡൻ്റ് മുരളി നന്ദി പറഞ്ഞു.

Spread the love
See also  പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീപിടിച്ചു#shorts #news #accidentnews

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top