loader image
നെയ്യാറ്റിൻകരയിൽ ബാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആസാം സ്വദേശി

നെയ്യാറ്റിൻകരയിൽ ബാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആസാം സ്വദേശി

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിലെ ഹിൽപാലസ് ബാറിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി ബിനോയ് ഡോളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി മതിയാക്കി നാട്ടിലേക്ക് പോകാനിരുന്ന ഇയാളെ സമീപത്തെ കടക്കാരനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ബാർ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് തലയിടിച്ച് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post നെയ്യാറ്റിൻകരയിൽ ബാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആസാം സ്വദേശി appeared first on Express Kerala.

Spread the love
See also  വേനൽച്ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചികയും ഉയരുന്നു! സംസ്ഥാനത്ത് ജാഗ്രതാനിർദ്ദേശം

New Report

Close