ഇരിങ്ങാലക്കുട : കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ നിർവ്വഹിച്ചു.
ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശിവൻകുട്ടി മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർ പേഴ്‌സൺ വൃന്ദ അജിത്കുമാർ, ബാങ്ക് വൈസ് പ്രസിഡൻ്റ് റഷീദ് കാറളം, ബോർഡ് അംഗം കെ.എൻ.സുരേഷ്കുമാർ, സെക്രട്ടറി വി.എ ആശ എന്നിവർ പ്രസംഗിച്ചു.




