PUDUKAD-NEWS-PUTHUKAD-NEWS

ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു.

 

ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ആളൂർ പീണിക്കപ്പറമ്പിൽ രാജു മകൻ ജുവിൻ ( 16 വയസ്സ് ) ആണ് മരിച്ചത്. ജൂൺ 15 ന് രാവിലെ പോട്ട മൂന്നുപീടിക റോഡിൽ ആളൂർ എടത്താടൻ സെൻ്ററിന് അടുത്ത് വച്ചായിരുന്നു അപകടം. ജുവിനും സുഹൃത്ത് ആളൂർ തയ്യിൽ വീട്ടിൽ അനന്തകൃഷ്ണനും ചാലക്കുടി ക്രസൻ്റ് സ്കൂളിൽ പോയി ഇലക്ട്രിക് സ്കൂട്ടറിൽ മടങ്ങുമ്പോൾ പുറകിൽ വരികയായിരുന്ന ഡാൻസാഫ് പോലീസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു . എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജുവിൻ ഇന്ന് രാവിലെ എഴരയോടെയാണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അനന്തകൃഷ്ണനും ചികിത്സയിലാണ് . പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വണ്ണിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു ജൂവിൻ . ബീനയാണ് അമ്മ . ജുനിയ സഹോദരിയാണ്

Spread the love
See also  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഏങ്ങണ്ടിയൂർ യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top