നെടുമ്പാശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ കരുവന്നൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
ഇരിങ്ങാലക്കുട : നെടുമ്പാശ്ശേരി അത്താണി ഫാര്‍മസി ജംഗ്ഷനിൽ ദേശീയപാതയിലുണ്ടായ അപകടത്തില്‍ കരുവന്നൂർ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.
കരുവന്നൂര്‍ പുറത്താട് പുരയാറ്റുപറമ്പില്‍ ഗോകുല്‍, ആറാട്ടുപുഴ പുത്തരിപ്പള്ളം അശ്വിന്‍ എന്നിവരാണ് മരിച്ചത്.
രാവിലെ 7.30 ഓടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



