കോട്ടയം: മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്രയ്ക്കായി പോയ ബസ് ആണ് കത്തിയത്. സംഭവസമയത്ത് ബസിലുണ്ടായിരുന്ന 28 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി യാത്രക്കാരെ ഉടൻ പുറത്തിറക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. ബസ് മുഴുവൻ കത്തിനശിച്ചെങ്കിലും അധികൃതരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ കയറ്റി വിട്ടു.
The post മണിമലയിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ appeared first on Express Kerala.



