loader image
മോഹൻലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

മോഹൻലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്‌കാരം തിരുവനന്തപുരത്തിലെ മുടവൻമുകളിലെ വീട്ടുവളപ്പിൽ വൈകിട്ട് നടക്കും. കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. സിനിമാ ലോകത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

ശാന്തകുമാരിയുടെ ചികിത്സ കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു. പല വേദികളിലും അമ്മയെ കുറിച്ച് വികാരഭരിതനാകാറുള്ള മോഹൻലാലിനെ മലയാളികൾ പലതവണ കണ്ടിട്ടുണ്ട്. 89-ാം പിറന്നാളിൽ അമ്മയ്ക്കായി എളമക്കരയിലെ വീട്ടിൽ സംഗീതാർച്ചന നടത്തിയിരുന്നു. അത് വലിയ രീതിയിൽ വൈറലായിരുന്നു.
The post മോഹൻലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു appeared first on Express Kerala.

Spread the love
See also  കരിങ്കൊടി സമരത്തിനിടെ വീണാ ജോർജിന് പരിക്ക്

New Report

Close