കൊല്ലം: പരീക്ഷയിൽ രണ്ട് മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ ഏരൂർ നെട്ടയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിദ്യാർത്ഥിയെ തല്ലിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നടന്ന ക്ലാസ് ടെസ്റ്റിൽ 40 മാർക്കിൽ 38 കിട്ടിയെങ്കിലും, കുറവ് മാർക്ക് കിട്ടിയെന്ന് പറഞ്ഞ് ട്യൂഷൻ സെന്റർ ഉടമയും കെഎസ്ആർടിസി ജീവനക്കാരനുമായ രാജീവ് വിദ്യാർത്ഥിയെ മർദിക്കുകയായിരുന്നു.
കൈവിരൽ ഒടിഞ്ഞ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് രക്ഷിതാക്കൾ പ്രതിഷേധവുമായെത്തി ട്യൂഷൻ സെന്ററിന്റെ പ്രവർത്തനം തടഞ്ഞു. ഏരൂർ പൊലീസ് അന്വേഷണം ആരംഭിക്കുകയും, ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്‌തു.
The post പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദനം appeared first on Express Kerala.



