ഇരുപത്തിആറായിരം രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേല്പിച്ച് ലോട്ടറി കച്ചവടക്കരൻ മാതൃകയായി

ഇരുപത്തിആറായിരം രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേല്പിച്ച് ലോട്ടറി കച്ചവടക്കരൻ മാതൃകയായി

ഇരുപത്തിആറായിരം രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേല്പിച്ച് ലോട്ടറി കച്ചവടക്കരൻ മാതൃകയായി.

സ്കൂട്ടറിൽ ലോട്ടറി കച്ചവടം ചെയ്യുന്ന കാര്യാട്ടുകര സ്വദേശിയായ ജോസ് (76) നാണ് വഴിയരികിൽ നിന്ന് പേഴ്സ് കിട്ടിയത്.

ആരുടേതെന്ന് ചോദിച്ചറിയാൻ അടുത്തൊന്നും ആരേയും കണ്ടില്ല.

ജോസ് വേറൊന്നും ആലോചിച്ചില്ല. നേരെ നെടുപുഴ സ്റ്റേഷനിൽ എത്തി പോലീസിന് പേഴ്സ് കൈമാറി.

പോലീസ് ഉദ്യോഗസ്ഥർ പേഴ്സ് പരിശോധിച്ചപ്പോൾ ഇരുപത്തി ആറായിരം രൂപയും ലൈസൻസുമാണ് പേഴ്സിൽ ഉണ്ടായിരുന്നത്. ലൈസൻസിലെ അഡ്രസ് നോക്കി ഉടമസ്ഥനെ അന്വേഷിക്കുന്നതിനായി ഫോണിൽ ബന്ധപ്പെട്ട് വീട്ടിലേക്കുള്ള വഴിയന്വേഷിക്കുന്നതിനിടയിലാണ് കൂർക്കഞ്ചേരി മനവഴിയിലുള്ള ബിസിനസ്സുകാരൻ പേഴ്സ് നഷ്ടപെട്ടു എന്ന പരാതിയുമായി സ്റ്റേഷനിലേക്ക് ഓടിയെത്തിയത്.

തൻെറ നഷ്ടപെട്ട പേഴ്സ് തിരിച്ചറിഞ്ഞ ഉടമസ്ഥൻ ജോസിനോട് നന്ദി പറയുകയും നെടുപുഴ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കിരണിൻെറ സാന്നിദ്ധ്യത്തിൽ ജോസ് ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്ക് അത് നഷ്ടപ്പെട്ടയാളുടെ മനസ്സിനെ നന്നായിട്ടറിയാം അതുകൊണ്ട് ഈ പണം വൈകാതെ തന്നെ അതിൻെറ ഉടമസ്ഥനെ ഏല്പിക്കണം എന്നുണ്ടായിരുന്നു. ഇപ്പോൾ സന്തോഷമായി. ലോട്ടറി കച്ചവടക്കാരനായ ജോസ് ഉടമസ്ഥനെ തിരിച്ചേല്പിച്ചതിലുള്ള ആത്മനിർവൃതിയിലാണ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.

Spread the love
See also  താൽക്കാലിക അധ്യാപക ഒഴിവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top