ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രംഗത്ത്. മരിച്ച പീണിക്കപറമ്പിൽ രാജുവിന്റെ മകൻ ജൂവിൻ്റെയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന അനന്തകൃഷ്ണന്റെയും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് അഞ്ചിന് സിപിഐ ആളൂർ ലോക്കൽ കമ്മിറ്റി ആളൂർ സെൻററിൽ പ്രതിഷേധ സംഘടിപ്പിക്കും.



