PUDUKAD-NEWS-PUTHUKAD-NEWS

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

വേങ്ങര: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണമംഗലം തോട്ടശേരിയറയിൽ, വീട്ടിൽ നിന്ന് അങ്ങാടിയിലേക്ക് ബജാജ് പൾസർ ബൈക്കിൽ വരികയായിരുന്ന കെ. പി ഷഹബാസ്എന്ന യുവാവിന്റെ ബൈക്ക് ആണ് ഓടുന്നതിനിടെ തീ പിടിച്ചത്.

ഓവുപാലത്തിനടുത്ത് വെച്ചു ബൈക്കിൽ നിന്ന് തീയും പുകയും കണ്ട് ഇയാൾ ബൈക്ക് നിർത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ, തീ പിടിച്ച ബൈക്കിൽ വെള്ളമൊഴിച്ചും മറ്റും തീ അണക്കുകയായിരുന്നു. ബൈക്ക് നിർത്തിയതിനു തൊട്ടടുത്ത് ഉണ്ടായിരുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിലേക്ക് തീ പടരാതിരുന്നത് കാരണം വൻ അപകടം ഒഴിവാവുകയായിരുന്നു.

Spread the love
See also  കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top