PUDUKAD-NEWS-PUTHUKAD-NEWS

തേക്കിൻകാട് മൈതാനം: രാഷ്ട്രീയ പരിപാടികൾക്ക് വിലക്ക് പിൻവലിക്കണം; ജൂലൈ 20ന് സി.പി.ഐ സായാഹ്ന സമരം.

തൃശൂർ: തേക്കിൻകാട് മൈതാനം എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പൊതു ഇടമായി തുടരണം എന്നാവശ്യപ്പെട്ട് ജൂലൈ 20ന് വൈകിട്ട് 5 മണിക്ക് തൃശൂർ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സായാഹ്ന സമരം സംഘടിപ്പിക്കും.
ഹൈക്കോടതി തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് ഏർപ്പെടുത്തിയ നിരോധനം ചരിത്ര യാഥാർഥ്യങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും നിഷേധിക്കുന്നതാണെന്ന് ജില്ലാ കൗൺസിൽ ആരോപിച്ചു. വിഷയത്തിൽ സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ എം.ആർ. സോമനാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ എം.പി., മുൻമന്ത്രി ജി.ആർ. അനിൽ എം.എൽ.എ., കെ.കെ. വത്സരാജ് എം.എൽ.എ., രാജാജി മാത്യു തോമസ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രമേയം അവതരിപ്പിച്ചു.

Spread the love
See also  കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top