PUDUKAD-NEWS-PUTHUKAD-NEWS

പാലക്കൽ സെന്ററിൽ ’ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്: രണ്ട് പേർ അറസ്റ്റിൽ.

ചേർപ്പ് : പാലക്കൽ സെന്ററിൽ റോഡ് പണി നടത്തുന്ന സ്ഥലത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. കരുവന്നൂർ സ്വദേശി കൊച്ചാത്ത് വീട്ടിൽ സോഹിൻ (35), കോഴിക്കോട് തോടന്നൂർ സ്വദേശി നിധിലാലയം വീട്ടിൽ നിഖിൽ (38) എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

2026 ജൂലൈ 20 വൈകിട്ട് 4:30ഓടെ പാലക്കൽ സെന്ററിൽ വാഹനങ്ങൾ നിയന്ത്രിച്ചു കൊണ്ടിരുന്ന ഹോംഗാർഡ് ഹരിദാസിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് ചേർപ്പ് പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Spread the love
See also  സ്ത്രീ സുരക്ഷാ പെൻഷൻ ; സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top