മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പോലീസ്

 

ഇരിങ്ങാലക്കുട : മദ്യലഹരിയിൽ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിലോടുന്ന തോംസൺ ബസിന്റെ ഡ്രൈവറായ കണിമംഗലം പനമുക്ക് റൈസ് മിൽ സമീപം കുരുതുകുളങ്ങര വീട്ടിൽ സിജിത്ത് (37) എന്നയാളാണ് അറസ്റ്റിലായത്. രാവിലെ 09.05 മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന തോംസൺ ബസിന്റെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വാഹനം തടയാനായി നിൽക്കുന്നതിനിടയിൽ, മനുഷ്യജീവന് അപകടം വരുത്തക്ക വിധം അതിവേഗതയിലും അശ്രദ്ധമായും രഹസ്യ വിവരത്തിൽ പറഞ്ഞ തോംസൺ ബസ് ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്നു. ഡ്രൈവർ മദ്യലഹരിയിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പകരം യാത്രാസൗകര്യം ഏർപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകും. എസ് എച്ച് ഒ ദിലീഷ് ടി, സബ് ഇൻസ്പെക്ടർ മനോജ് എം.എൻ, ജി.എസ്.ഐ മുഹമ്മദ് റാഷി, സി.പി.ഒ ജോവിൻ ജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love
See also  മലർവാടി അങ്കണവാടിയിൽ സംഘടിപ്പിച്ച ഓണാഘോഷം വർണ്ണാഭമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top