(Untitled)

(Untitled)

മൂന്നാമത് ” ഋതു ” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് ഇന്ന്  കൊടിയേറ്റും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മൂന്നാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറ്റും. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎ കൊടിയേറ്റ കർമ്മം നിർവഹിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ സിസ്റ്റർ ബ്ലെസ്സി, ജനറൽ കൺവീനർ ക്യാപ്റ്റൻ ലിറ്റി ചാക്കോ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി പ്രമേയമാക്കി വിട പറഞ്ഞ നടൻ സലീംകുമാർ സംവിധാനം ” പൊക്കാളി ” യുടെ പ്രദർശനവും സലീംകുമാർ അനുസ്മരണവും നാളെ കൊടിയേറ്റത്തിന് മുന്നോടിയായി നടക്കും. 24 ന് രാവിലെ 9:30 ന് മാസ്സ് തീയേറ്ററിൽ ഡോ മേതിൽ ദേവികയുടെ ഡോക്യുമെന്ററികളുടെ പ്രദർശനത്തോടെ ചലച്ചിത്ര മേളയ്ക്ക് തുടക്കമാകും. അതേസമയം കോളേജ് ഓഡിറ്റോറിയത്തിൽ തനത് കലാരൂപമായ ‘ചവിട്ടുനാടകം’ അരങ്ങേറും. 11 മണിക്ക് കോളേജിൽ നടക്കുന്ന ചടങ്ങിൽ മേതിൽ ദേവിക മേള ഉദ്ഘാടനം ചെയ്യും.

വിദ്യാർത്ഥികൾ നിർമ്മിച്ച 16 ലധികം പരിസ്ഥിതി ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഉദ്ഘാടനത്തിനു ശേഷം ഹ്രസ്വചിത്ര പ്രദർശനങ്ങൾ, അധ്യാപകർക്കായി ‘തൈര് കടയൽ’ മത്സരം, സ്ക്രിപ്റ്റ് ഗാർഡനിൽ ‘രാഗ ഓപ്പൺ ബാൻഡ്’ , വൈകീട്ട് 6.30 ന് ലൈവ് ബാൻഡ് എന്നിവ നടക്കും.

24 ന് മന്ത്രി ഒ. ജെ. ജനീഷ് ഋതുവേദി സന്ദർശിക്കും. 25 ന് ശനിയാഴ്ച

ചിത്രങ്ങളുടെ പ്രദർശനം തുടരും.

ക്യാമ്പസ്സിൽ പുതുതായി ഒരുക്കിയ ഇക്കോ ഗാർഡനായ ‘ഋതു ഗാർഡൻസ് മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്യും.

25 ന് രാവിലെ 8.30 ന്

കർക്കടക ‘കുമ്പിളൂട്ട്’ എന്ന മെഗാ പരിപാടിയിൽ കർക്കടക മാസത്തിന്റെ തനിമ വിളിച്ചോതി 2500-ലധികം ആളുകൾക്ക് ചൂടു കഞ്ഞിയും പുഴുക്കും ചമ്മന്തിയും വിതരണം ചെയ്യും.

തനത് നാടൻ രുചികളും വൈവിധ്യമാർന്ന വിഭവങ്ങളും അണിനിരക്കുന്ന 36-ലധികം ഫുഡ് ഫെസ്റ്റുകളും, കരകൗശല-നിർമ്മാണ വൈഭവം വിളിച്ചോതുന്ന മനോഹരമായ കലാകൗശല പ്രദർശനങ്ങളും ക്യാമ്പസ്സിൽ ഒരുക്കിയിട്ടുണ്ട്.

See also  എംഡിഎംഎയുമായി മുൻ എസ്.പി.യുടെ മകൻ അടക്കം രണ്ടുപേർ പിടിയിൽ.

മെഗാ ഫാഷൻ ഷോ & കുക്കിംഗ് ചലഞ്ച്: ഓഡിറ്റോറിയത്തിൽ വെച്ച് എക്കോ-ഫ്രണ്ട്‌ലി ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘ഫാഷൻ ഷോ’യും, പാർക്കിംഗ് ഏരിയയിൽ രക്ഷിതാക്കൾക്കായി പാചക മത്സരവും നടക്കും. മീഡിയ കോർഡിനേറ്റർ ഡോ. അഞ്ജു ആൻ്റണി,സ്റ്റുഡൻ്റ് കോർഡിനേറ്റർമാരായ റെയ്ച്ചൽ റോസ് ,

അരുണിമ സി. യു എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു. തൃശ്ശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top