PUDUKAD-NEWS-PUTHUKAD-NEWS

ഋതു പരിസ്ഥിതി ചലച്ചിത്രോൽസവത്തിൻ്റെ മൂന്നാം പതിപ്പിന് കൊടിയേറി

” ഋതു ” പരിസ്ഥിതി ചലച്ചിത്രോത്സവത്തിൻ്റെ മൂന്നാം പതിപ്പിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം

 

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിന്റെയും തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഫിലിം കാർണിവലിന് കൊടിയേറ്റി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

ഫെസ്റ്റിവൽ കോർഡിനേറ്റർ ക്യാപ്റ്റൻ ലിറ്റി ചാക്കോ ഫെസ്റ്റിവൽ ബുക്കിന്റെ ആദ്യ പതിപ്പ് എംഎൽഎ യ്ക്ക് സമ്മാനിച്ചു. തുടർന്ന് സ്റ്റുഡന്റ് കോർഡിനേറ്റർമാരായ റേച്ചൽ റോസ്,

മിസ്.അരുണിമ എന്നിവർക്ക് ഫെസ്റ്റിവലിന്റെ ആദ്യ പാസുകൾ എം.എൽ.എ വിതരണം ചെയ്തു. ഡോ. ജോസ് കുര്യാക്കോസ് അവതാരകനായിരുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

നേരത്തെ അന്തരിച്ച നടൻ സലീം കുമാറിന് ആദരാഞ്ജലിയായി പരിസ്ഥിതി ആസ്പദമാക്കി സലിം കുമാർ സംവിധാനം ചെയ്ത ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങളായ രാധാകൃഷ്ണൻ വെട്ടത്ത്, വിൻസന്റ് പി. എഫ്, ഗണിതശാസ്ത്ര അധ്യാപിക ധന്യ, മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി ബിൻസി എന്നിവർ സംസാരിച്ചു.

Spread the love
See also  പതിനഞ്ചാമത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണി സ്വയംവരം ഭക്തിനിർഭരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top