PUDUKAD-NEWS-PUTHUKAD-NEWS

ഡൽഹിയിലെ സമരം; പോലീസ് നടപടിയെ അപലപിച്ച നടൻ ടൊവിനോയെ വിമർശിച്ചും അനുകൂലിച്ചും യുവജനസംഘടനകൾ

ഡൽഹിയിലെ സമരം; പോലീസ് നടപടിയെ അപലപിച്ച നടൻ ടൊവിനോവിനെ വിമർശിച്ചും അനുകൂലിച്ചും യുവജനസംഘടനകൾ

 

ഇരിങ്ങാലക്കുട : പരീക്ഷാക്രമക്കേടുകൾക്കെതിരെ ദില്ലിയിൽ നടന്ന വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച നടൻ ടൊവിനോവിന് നേരെ പ്രതിഷേധിച്ചും ഐക്യദാർഡ്യം പ്രഖ്യാപിച്ചും യുവജന സംഘടനകൾ. നടൻ്റെ വീടിന് മുന്നിൽ വായ്മൂടിക്കെട്ടിയായിരുന്നു യുവമോർച്ചയുടെ സമരം. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ളവർ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചപ്പോഴും സ്വന്തം ജില്ലയായ തൃശ്ശൂരിൽ നേഴ്‌സുമാർ നടത്തിയ രാപ്പകൽ സമരത്തിലും പ്രതികരികാത്ത നടൻ രാഷ്‌ട്രീയം നോക്കി വായ തുറന്ന് തുടങ്ങിയെന്ന് യുവമോർച്ച കുറ്റപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് ആശിഷ് ടി രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിശ്വജിത്ത് അധ്യക്ഷത വഹിച്ചു.

യുവമോർച്ചയുടെ നടപടിയെ അപലപിച്ചും ടൊവിനോവിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഡിവൈഎഫ്ഐ പ്രവർത്തകരും നടൻ്റെ വീടിന് മുന്നിൽ എത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് സി ദിനുകുമാർ ഉദ്ഘാടനം ചെയ്തു. കെ ഡി യദു അധ്യക്ഷത വഹിച്ചു.

യുവമോർച്ചയുടെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് എഐവൈഎഫ് മണ്ഡലം കമ്മിറ്റി യോഗം വിമർശിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ടി വി വിബിൻ , പി എസ് ശ്യാംകുമാർ , വിഷ്ണുശങ്കർ തുടങ്ങിയവർ സംസാരിച്ചു

യുവമോർച്ചയുടെ ഫാസിസ്റ്റ് നിലപാടുകൾ ഇവിടെ വിലപ്പോകില്ലെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരനും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Spread the love
See also  സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top