വെറും ഷോ? പാൽ തലയിലൊഴിച്ചുള്ള കൊല്ലത്തെ യുവാവിന്റെ പ്രതിഷേധത്തിന് പിന്നിൽ ‘റീച്ച്’ ലക്ഷ്യമിട്ടുള്ള നാടകമെന്ന് ആക്ഷേപം

വെറും ഷോ? പാൽ തലയിലൊഴിച്ചുള്ള കൊല്ലത്തെ യുവാവിന്റെ പ്രതിഷേധത്തിന് പിന്നിൽ ‘റീച്ച്’ ലക്ഷ്യമിട്ടുള്ള നാടകമെന്ന് ആക്ഷേപം

കൊല്ലം: സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഇന്ന് ആളുകൾ ഏതറ്റം വരെയും പോകും എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണോ കൊല്ലം പരവൂരിലെ ഈ സംഭവം? പാലിന് വില ലഭിക്കുന്നില്ലെന്നാരോപിച്ച് സൊസൈറ്റിക്ക് മുന്നിൽ പാൽ തലയിലൊഴിച്ച് പ്രതിഷേധിച്ച യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപ്രവർത്തകരായ ക്ഷീരകർഷകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിഷ്ണു നടത്തിയ ഈ പ്രതിഷേധം വെറുമൊരു നാടകമാണെന്നും സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാനുള്ള ഗൂഢതന്ത്രമാണെന്നുമാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞ ദിവസമാണ് പരവൂർ നെടുങ്ങോലം കൂനയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിന് മുന്നിൽ നെടുങ്ങോലം സ്വദേശിയായ വിഷ്ണു ദേഹത്ത് പാലൊഴിച്ച് പ്രതിഷേധിച്ചത്. സൊസൈറ്റി ജീവനക്കാർ വിവേചനം കാണിക്കുന്നുവെന്നും അർഹമായ വില നൽകുന്നില്ലെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ, ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രദേശത്തെ ക്ഷീരകർഷകർ രംഗത്തെത്തുകയായിരുന്നു.

Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല

വിഷ്ണു സൊസൈറ്റിയിൽ എത്തിക്കുന്ന പാലിന്റെ ഗുണനിലവാരമില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഒരു പശു കച്ചവടക്കാരൻ കൂടിയായ വിഷ്ണു, പശു പ്രസവിച്ച ഉടൻ തന്നെ പാൽ കറന്ന് സൊസൈറ്റിയിൽ എത്തിക്കുന്നത് പതിവാണത്രേ. ഇത്തരം ‘മഞ്ഞപ്പാൽ’ മറ്റ് പാലിനൊപ്പം കലർത്തിയാൽ സൊസൈറ്റിയിലെ മുഴുവൻ പാലും പിരിഞ്ഞുപോകും. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ഇത് തുടർന്നതോടെയാണ് ഇയാളുടെ പാൽ സ്വീകരിക്കേണ്ടതില്ലെന്ന് സൊസൈറ്റി പൊതുയോഗം തീരുമാനമെടുത്തത്.

സൊസൈറ്റിയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ വിഷ്ണുവിന്റെ ഭാഗത്തുനിന്നുണ്ടായതായി കർഷകർ ആരോപിക്കുന്നു.

Also Read: പാകിസ്ഥാൻ അല്ല..! ലോകത്തിലെ മൂന്നാമത്തെ വലിയ ‘ഹിന്ദു ജനസംഖ്യ’യുള്ളത് ഒരു മുസ്ലീം രാജ്യത്ത്, പക്ഷേ…

“സൊസൈറ്റി പൂട്ടിക്കും” എന്ന് മുൻപും ഇയാൾ പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ക്യാമറയ്ക്ക് മുന്നിൽ പാൽ തലയിലൊഴിച്ച് കർഷക സ്നേഹിയായി ചമഞ്ഞ് റീച്ച് ഉണ്ടാക്കാൻ ശ്രമിച്ചതെന്നാണ് ആക്ഷേപം. വിഷ്ണുവിന്റെ പാൽ എടുക്കാൻ തീരുമാനിച്ചാൽ സൊസൈറ്റിയിൽ തങ്ങൾ പാൽ എത്തിക്കില്ലെന്ന കർശന നിലപാടിലാണ് ഭൂരിഭാഗം കർഷകരും.
The post വെറും ഷോ? പാൽ തലയിലൊഴിച്ചുള്ള കൊല്ലത്തെ യുവാവിന്റെ പ്രതിഷേധത്തിന് പിന്നിൽ ‘റീച്ച്’ ലക്ഷ്യമിട്ടുള്ള നാടകമെന്ന് ആക്ഷേപം appeared first on Express Kerala.

Spread the love
See also  ഇറാന്റെ പുതിയ പരമോന്നത നേതാവ് ഇനി ‘എക്സി’ലും; മിനിറ്റുകൾക്കുള്ളിൽ മുജ്തബക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സ്

New Report

Close